കാലാവധി കഴിഞ്ഞ ലൈസന്‍സുമായി സ്വകാര്യ ബസ് ഡ്രൈവര്‍ ; ബസ് ഓടിക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : കാലാവധി കഴിഞ്ഞ ലൈസന്‍സുമായി ബസ് ഓടിച്ചു വന്ന സ്വകാര്യ ബസ് ഡ്രൈവറെ ഒഴിവാക്കിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍. വാഗമണ്‍- ഏലപ്പാറ റൂട്ടില്‍ കോലാഹലമേട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കുമളിയില്‍ നിന്ന് വാഗമണ്ണിലേക്ക് പോയ ബസിലെ ഡ്രൈവറാണ് കാലാവധി തീര്‍ന്ന ലൈസന്‍സുമായി ബസ് ഓടിച്ചിരുന്നത്.

2021 നവംബറില്‍ ഇയാളുടെ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് ബസിന്റെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എംവിഐ വി അനില്‍ കുമാര്‍ ബസ് ഓടിച്ച്‌ യാത്രക്കാരെ വാഗമണ്ണില്‍ എത്തിച്ചു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തു. കുട്ടിക്കാനം ഏലപ്പാറ വാഗമണ്‍ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ 35 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ഒന്നര ലക്ഷത്തോളം പിഴ ഈടാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...