ലൈഫ്‌ കരട്‌ പട്ടിക ; 11,196 ‌ അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ 17 വരെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലൈഫ്‌ കരട്‌ ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ഈ മാസം 17നുള്ളില്‍ ഓണ്‍ലൈനായി അറിയിക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു. ഈമാസം 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയില്‍ 14 ന്‌ ഉച്ചയ്ക്ക്‌ രണ്ട് വരെ 11,196 അപ്പീലുകള്‍‌ ലഭിച്ചു. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ്‌ ലഭിച്ചത്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താണ്‌ അപ്പീല്‍ നല്‍കേണ്ടത്‌.

നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുന്‍ഗണനാ പട്ടികയില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഗ്രാമസഭകള്‍ക്കും മാറ്റം വരുത്താനാവൂ. അതിനാല്‍ മുന്‍ഗണനാ ക്രമത്തില്‍ അപാകത ഉണ്ടെങ്കില്‍ ഗുണഭോക്താക്കള്‍ അപ്പീല്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഭൂരഹിതരായവര്‍ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്‌. വാര്‍ഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറാനും അപ്പീല്‍ നല്‍കാം.

ഏറ്റവും അര്‍ഹരായവര്‍ക്ക്‌ തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അപ്പീല്‍/ ആക്ഷേപം നല്‍കാനുള്ള അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിക്ക്‌ മുന്‍പില്‍ ജൂലൈ എട്ടു വരെ രണ്ടാം ഘട്ടം അപ്പീല്‍ ഓണ്‍ലൈനില്‍ നല്‍കാനും അവസരമുണ്ടാകും. ആഗസ്റ്റ്‌ 16 നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...