ലൈഫ് മിഷന്‍, സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവെയ്ക്കാനുള്ള സുവര്‍ണാവസരമാണിതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ലൈഫ് മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക് വീടു വെച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ് ഇത്രയും വലിയ അഴിമതി നടത്തിയത്. നാലുകോടിയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി സമ്മതിച്ചതാണ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് അന്വേഷണത്തിന് സിബിഐ തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ഈ ഇടപാടില്‍ നടന്നത്. റെഡ്ക്രസന്റുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അസഹിഷ്ണുതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വരെ കലഹിച്ചു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ വെച്ച്‌ വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവുകള്‍ നശിപ്പിക്കാമെന്നാണ് കരുതിയത്. അതിന് കിട്ടിയ തിച്ചടിയാണ് സിബിഐ അന്വേഷണം.

എഫ്‌സിആര്‍എ ലംഘനം ആദ്യം താന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായില്ല. സമാനമായ ഇടപെടലുകളാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും മന്ത്രി ജലീലിന്റെ വിഷയത്തിലും നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് കേസിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...