ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ : സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എംഎല്‍എ ഷാഫി പറമ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തിരിക്കുകയാണ്. എഫ്സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തതിന് പിന്നാലെ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ലൈഫ് മിഷനുമായി ബന്ധപ്പെടുത്തി സിപിഎം അനില്‍ അക്കരെയ്‌ക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ വിമര്‍ശനം.

പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് സിപിഎം നേതാക്കന്മാര്‍ അനില്‍ അക്കരയെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു. ഇന്ന് ആ തട്ടിപ്പുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല, മറിച്ച്‌ സ്വപ്നയെ മുന്‍ നിര്‍ത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനില്‍ അക്കരയോട് ഇത്രയും നാള്‍ കാണിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫിയുടെ വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണരൂപം.

ലൈഫ് മിഷന്‍ ക്രമക്കേട് : സിബിഐ കേസെടുത്തു.

പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് സിപിഎം നേതാക്കന്മാര്‍ ഇങ്ങേരെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു.

ഇന്ന് ആ തട്ടിപ്പുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല , മറിച്ച്‌ സ്വപ്നയെ മുന്‍ നിര്‍ത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനില്‍ അക്കരയോട് ഇത്രയും നാള്‍ കാണിച്ചത്.

പാവങ്ങള്‍ക്ക് വീടെന്ന സ്വപ്നത്തിന്റെ പേരില്‍ പകുതി തുക കമ്മീഷനടിക്കുന്ന ഏര്‍പ്പാട് ഭവന രഹിതരെ ചൂഷണം ചെയ്യലാണ്.

അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിലോ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്കോ പത്രസമ്മേളനങ്ങളിലോ ഒന്നും കൃത്യമായ രേഖയും മറുപടിയും മുഖ്യമന്ത്രിക്ക് ഇല്ലാതിരുന്നതിന്റെ കാരണവും ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. നീതിക്ക് വേണ്ടി അനില്‍ അക്കര നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...