ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അമ്മയേയും ആറുവയസുള്ള കുട്ടി​യെയും രക്ഷപ്പെടുത്തി ലൈഫ് ഗാർഡ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി​. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ഭർത്താവിന്‍റെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെയാണ് യുവതി​യും കുട്ടി​യും അപ്രതീക്ഷിതമായി​ എത്തിയ കൂറ്റൻ തിരമാലയിൽപ്പെട്ട് പോയത്. കുട്ടിയാണ് ആദ്യം തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. കുഞ്ഞിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അമ്മയും തിരയിൽപ്പെട്ട് തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകി​പ്പോയത്. അപകടത്തിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും ലൈഫ്ഗാർഡ് അനിൽകുമാറാണ് കടലിലേക്ക് ചാടി രക്ഷപ്പെടുത്തിയത്. ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നി​വരോടൊപ്പം ഭർത്താവും സഹായത്തി​നെത്തി​. ഇരുവർക്കും കാര്യമായ പരിക്ക് ഏറ്റിട്ടില്ലായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...