യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, യോഗ ഇന്‍സ്ട്രക്ടര്‍ ശ്രീജേഷ് വി കൈമള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...