പഴങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ; അനുമതി ഈ മാസം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസംതന്നെ. ധനമന്ത്രി അധ്യക്ഷനും എക്സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ എട്ടുപേർ അംഗങ്ങളുമായുള്ള നിയമസഭാ ധനകാര്യ സബ്ജക്ട് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനായി നിർമിച്ച നിയമങ്ങളും ചട്ടങ്ങളും സബ്ജക്ട്‌ കമ്മിറ്റി അംഗീകരിച്ചാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷും വ്യക്തമാക്കി.

കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയവ ഉപയോഗിച്ച് മദ്യം ഉത്‌പാദിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ നിയമഭേദഗതിയും ചട്ടങ്ങളും നിർമിക്കുന്നത് നീണ്ടുപോയി. പഴങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്‌പന്നങ്ങളിൽ വീര്യംകുറഞ്ഞ മദ്യംകൂടി ഉൾപ്പെടുത്തണമെന്നത് കർഷകസംഘടനകൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്. അനുമതി വൈകിയതിനാൽ ഈ സീസണിലും കശുമാങ്ങയുൾപ്പെടെയുള്ള പഴങ്ങൾ ഉപയോഗിക്കാനാകാതെ പാഴായിപ്പോകുന്ന സ്ഥിതിയാണെന്നും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...