സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.  അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (7/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

9ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 10-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സൊമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട്, കന്യാകുമാരി തീരം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...