ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറിൽ വെള്ളി, ശനി ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പ്രാദേശികമായി മഴയ്ക്കും കടലിലെ കാലാവസ്ഥയിൽ മാറ്റത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് വെള്ളിയാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പകൽ സമയം മൂടൽമഞ്ഞുണ്ടാകും. മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ് 21 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാം. സെപ്റ്റംബർ ആറിന് ശനിയാഴ്ച ചൂടുള്ള ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പകൽ സമയത്ത് താപനില 41 ഡിഗ്രി സെൽഷ്യസ് ആയി ഉയരുകയും രാത്രിയിൽ 32 ഡിഗ്രി സെൽഷ്യസ് ആയി കുറയുകയും ചെയ്യും. വൈകുന്നേരത്തോടുകൂടിയാണ് മഴയ്ക്കുള്ള സാധ്യത. നല്ല ഈർപ്പവും ഉണ്ടാകും. പിന്നീട് ചൂട് കൂടിയേക്കും. ഈ സാഹചര്യത്തിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 20 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ കണക്കിലെടുക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി തങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...