സിംല : ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ മിന്നൽ പ്രളയത്തിലും ഉരുൾ പൊട്ടലിലും 14 പേർ മരിച്ചതായി റിപ്പോർട്ട്. ജില്ലയിലെ ഒട്ടേറെ റോഡുകൾ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയിൽവേ പാലം തകർന്നു വീണു. ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. വീട് തകർന്നു കാണാതായ പെൺകുട്ടിയുടെ മൃതദേഹം അര കിലോമീറ്റർ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേർ ഉരുൾപൊട്ടലിൽ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂർണമായും തകർന്നു.
ഹിമാചൽ പ്രദേശില്‍ മിന്നല്‍ പ്രളയം
RECENT NEWS
Advertisment



























