മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപയിൻ നടത്തുകയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപയിൻ നടത്തുകയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഹേറ്റ് ക്യാംപെയ്‍ൻ നടത്തുന്നത് എന്തുകൊണ്ടെന്നറിയില്ല. മലൈക്കോട്ടൈ വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത് എന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മലൈക്കോട്ടൈ വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നയം വ്യക്തമാക്കിയത്. നമ്മുടെ കാഴ്‍ച മറ്റുള്ളവരുടെ കണ്ണിലൂടെയാകരുതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു. നെഗറ്റീവ് റിവ്യു എനിക്ക് പ്രശ്‍നമല്ല. സിനിമ കണ്ട് അഭിപ്രായം പറയണം. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പ്രീക്വലും സീക്വലും തനിക്ക് ആലോചിക്കാൻ കഴിയില്ല എന്നും ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഇന്നലെ രാവിലെ വാലിബന്റെ ഫസ്റ്റ് ഷോ മുതല്‍ ആക്രമണം നടക്കുന്നു. ഇത്തരം അഭിപ്രായങ്ങള്‍ സത്യം ആകണമെന്നില്ലെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. രാവിലെ സിനിമയുടെ ഷോ കാണുന്ന പ്രേക്ഷകര്‍ പ്രചരിപ്പിക്കുന്ന അഭിപ്രായമാണ് എല്ലാവരുടെയും വൈബായി മാറുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും അത് പ്രതിഫലിക്കുന്നു. എന്തിനാണ് വിദ്വേഷം നടത്തുന്നത് എന്നും ചോദിക്കുന്നു ലിജോ ജോസ് പെല്ലിശ്ശേരി. വൈരാഗ്യമെന്തിന് വലിയ പ്രൊഡക്ഷൻ വാല്യുവുള്ള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നും ലിജോ ജോസ് പെല്ലിശ്ശേരി ഇന്ന് വ്യക്തമാക്കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയോടെ എത്തിയതാണ് മലൈക്കോട്ടൈ വാലിബൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...