ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. രാജ്യത്ത് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ പരീക്ഷണമാണ് ഇന്ത്യാ മുന്നണി. നിലവില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യാ മുന്നണിക്കൊപ്പമുള്ളത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ത്യാ മുന്നണി രൂപീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളിലൊരാളാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാര്‍. എന്നാലിപ്പോള്‍ ഇന്ത്യാ മുന്നണിയെ പ്രതിസന്ധിയിലാക്കി നിതീഷ് മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

നിലവില്‍ 543 ലോക്സഭ സീറ്റുകളില്‍ 142 എണ്ണമാണ് ഇന്ത്യാ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് കൈവശമുള്ളത്. ഇതില്‍ 16 സീറ്റുകളാണ് ജെഡിയുവിനുള്ളത്. പാര്‍ട്ടികളുടെ പട്ടിക നോക്കിയാല്‍ നിലവില്‍ ലോക്സഭയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ബിജെപിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും പിന്നില്‍ ഏഴാമതാണ് ജെഡിയുവിന്‍റെ സ്ഥാനം. പ്രധാനമായും ബിഹാറിലാണ് ജെഡിയുവിന് കൂടുതല്‍ കരുത്തുള്ളത്. ബിഹാറില്‍ ഒറ്റയ്ക്ക് വിജയം നേടാനാവില്ലെങ്കിലും ഫലം നിര്‍ണായിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാവാനുള്ള കഴിവ് ജെഡിയുവിനുണ്ട്. ഇത് ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നല്‍കുന്ന ഘടകമാണ്.

നിതീഷ് കുമാര്‍ അടുത്തിടെയാണ് ഇന്ത്യാ മുന്നണിയുമായി അകൽച്ച പ്രകടിപ്പിച്ച് തുടങ്ങിയത്. വർഷങ്ങളോളം എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാ‍ർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാസഖ്യം വിട്ട് എൻഡിഎയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.  നിതീഷ് കുമാര്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യാ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...