ഫേസ്ബുക്കില്‍ ലൈക്കും ഷെയറും കമന്‍റും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ക്ക്, പഠനം

For full experience, Download our mobile application:
Get it on Google Play

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആളുകള്‍ കൂടുതല്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും വ്യാജവാര്‍ത്തകളിലെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ശരിയായ വാര്‍ത്തകളേക്കാള്‍ വ്യാജ വാര്‍ത്തകളില്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്ന് പഠനം പറയുന്നു. 2020 ആഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളെ പഠനത്തിനെടുത്ത ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ വരുന്ന പേജുകളില്‍ നിരന്തരം കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്‍റുകളും വരുന്നുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തി. നവംബറില്‍ നടക്കുന്ന ഇന്‍റര്‍നെറ്റ് മെഷര്‍മെന്‍റ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഈ ഗവേഷണ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

ഫെയ്‌സ്ബുക്ക് ഉള്ളടക്കങ്ങളുടെ റീച്ചിന്‍റെ വിവരങ്ങള്‍ കമ്പനി ഗവേഷര്‍ക്ക് ലഭ്യമാക്കുന്നില്ല. ഇതിന് പകരം ഫെയ്‌സ്ബുക്കിന്‍റെ തന്നെ ക്രൗഡ് ടാങ്കിള്‍ സേവനം ഉപയോഗിച്ചാണ് ഗവേഷകര്‍ വിവരശേഖരണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...