അളവില്‍ കൂടുതല്‍ മദ്യവുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗവും കൈമാറ്റവും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് പോലീസിനു പുറമെ എക്സൈസ് സേനയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ അളവില്‍ കൂടുതല്‍ മദ്യവുമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോലീസിന്റെ പിടിയിലായിരിക്കുകയാണ് ചേര്‍ത്തലയില്‍. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. ഷിബുവിനെയാണ് ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അളവില്‍ കൂടുതല്‍ മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിലാകുകകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷിബുവിന്റെ വാഹനത്തില്‍ നിന്നും ആറു ലിറ്റര്‍ മദ്യമാണ് പോലീസ് കണ്ടെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈവശം കൂടുതല്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...