രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ മദ്യ വില്‍പ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകള്‍. 2021 മെയ് മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കണക്കാണിത്. ഒരു വര്‍ഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തില്‍ നിന്നുള്ള വരുമാനം.

രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ മദ്യവില്‍പ്പനയിലും മദ്യ ഉപഭോഗത്തിലും റെക്കോഡ് വര്‍ദ്ധനയാണ്. കഴിഞ്ഞ ഒരു വര്‍ഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സര്‍ക്കാര്‍ വിറ്റത് 18 കോടി ലിറ്റര്‍ മദ്യമാണ്. ഇതുവഴി സര്‍ക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വര്‍ഷം 7 കോടി 82 ലക്ഷം ലിറ്റര്‍ ബിയറും 12 ലക്ഷം ലിറ്റര്‍ വൈനും വില്‍പ്പന നടത്തി.

മേല്‍പ്പറഞ്ഞ കണക്കു പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റര്‍ മദ്യവും. വിഷുവും ഈസ്റ്ററും ഒന്നിച്ചു വന്നതോടെ ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ 133 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് 2021 ഡിസംബര്‍ മാസമാണ്. 1643 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഡിസംബറില്‍ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...