ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ-വാഗമൺ ടൂർ പാക്കേജ് ശൂന്യതയില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :   കെ.എസ്.ആർ.ടി.സി.യുടെ ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ-വാഗമൺ ടൂർ പാക്കേജ് എങ്ങും എത്താതെ ഇഴഞ്ഞു തന്നെ. കെ.എസ്.ആർ.ടി.സി.യുടെ ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ-വാഗമൺ ടൂർ പാക്കേജ് സർവീസുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നു.   ടൂർ പാക്കേജ് സർവീസിനായി മൂന്ന് ബസുകളും ഡിപ്പോ അധികൃതർ തയ്യാറാക്കിയിട്ടിട്ട് നാളുകളായി.  എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ സർവീസ് നടത്താനാകുന്നില്ല.

ഒരാൾക്ക് 700 രൂപയാണ് ചാർജ്.   വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് ഉൾപ്പെടെയാണിത്.  36 സീറ്റുള്ള ഓർഡിനറി ബസാണ് സർവീസ് നടത്തുന്നത്.   ഓൺലൈൻ ബുക്കിങ് സംവിധാനവും ഇതോടൊപ്പമുണ്ട്.  രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ ബസ് പത്തനംതിട്ടയിൽ തിരിച്ചെത്തും.  വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് മടക്കയാത്ര. അനുമതി ലഭിച്ചാൽ കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനം നൽകുന്ന പാക്കേജാണിത്.  ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട് പല വാഗ്ദാനങ്ങളും ശൂന്യതയില്‍ തന്നെയാണ് നില്‍ക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...