കുടിയന്മാര്‍ക്ക് ആപ്പായി – ആപ്പ് ; മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകും ; പിന്‍കോഡ് അറിയില്ലെങ്കില്‍ കള്ളുകുടി നടക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യ വില്‍പ്പനക്കുള്ള ആപ്പ് വൈകുമെന്ന് എക്സൈസ് വൃത്തങ്ങള്‍. ഗൂഗിളിന്റെ  വെരിഫേക്കേഷന്‍ ലഭിച്ച ശേഷമെ വില്‍പ്പന സംബന്ധിച്ച്‌ ട്രയല്‍ റണ്‍ നടത്താന്‍ കഴിയുകയുള്ളൂ. ഇതിനു ശേഷം മാത്രമെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയു. നിലവിലുള്ള സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മദ്യം വാങ്ങാനായി ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല തിരഞ്ഞെടുക്കണം. തുടര്‍ന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യണം.

കൊച്ചി കടവന്ത്രയിലെ ഫെയര്‍ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയാണ് മദ്യ വിതരണം നടത്തുക. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യം.

എന്നാല്‍ തിരക്കുപിടിച്ച്  ഡെവലപ്പ് ചെയ്യുന്ന ഈ ആപ്പില്‍ നിരവധി പോരായ്മകള്‍ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു. ശരിയായ ട്രയല്‍ റണ്‍ നടത്തുവാന്‍പോലും സമയമില്ല.  മദ്യശാല തുറക്കാനും കച്ചവടം നടത്താനും സര്‍ക്കാരിനാണ് തിരക്ക്. കുടിയന്മാര്‍ പോലും ക്ഷമയോടെ കാത്തിരിക്കുകയാണ്. യാത്ര പോകുന്ന വ്യക്തിക്ക് മദ്യം വാങ്ങണമെങ്കില്‍ ആ പ്രദേശത്തെ പിന്‍കോഡ് അറിഞ്ഞിരിക്കണം. ഈ പിന്‍കോഡ് എന്റര്‍ ചെയ്താന്‍ മാത്രമേ സമീപത്തെ മദ്യക്കടകളെക്കുറിച്ച് അറിയുവാന്‍ സാധിക്കൂ. ഇതുതന്നെ കുടിയന്മാരെ വട്ടം കറക്കും. എന്നാല്‍ ഇതിനു പകരമായി സ്ഥലനാമങ്ങള്‍ നല്‍കുകയോ ലൊക്കേഷന്‍ മാപ്പ് മുഖേന സ്ഥലം സ്വയം കണ്ടുപിടിക്കുകയോ ചെയ്‌താല്‍ പ്രശ്നത്തിന് പരിഹാരമാകും. ഇതിനൊന്നും ആര്‍ക്കും സമയമില്ല, എത്രയുംവേഗം കള്ളുകച്ചവടം ആരംഭിക്കണം – അത്രതന്നെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...