പ്രവാസി മടക്കയാത്ര : കേരളത്തിലേക്ക് ഇന്ന് ആറു വിമാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ദുബായ് : വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽ നിന്നും ബുധനാഴ്ച കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങൾ. ദുബായ്-കൊച്ചി (ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി) കുവൈത്ത്-തിരുവനന്തപുരം (ഉച്ചയ്ക്ക് 1.45),  സലാല-കോഴിക്കോട് (ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂർ, മസ്കറ്റ്-കണ്ണൂർ, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സർവ്വീസ്.  ദമാമിൽ നിന്നും ബെംഗളൂരുവഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ നിന്നും വിജയവാഡ വഴി ഹൈദരാബാദിലേക്കും സർവ്വീസ്  ഉണ്ടാകും. മസ്കറ്റിൽ നിന്ന് ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാന സർവ്വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം (ഉച്ചയ്ക്ക് 12), ഹൈദരാബാദ് (ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സർവ്വീസുണ്ട്. സമയക്രമങ്ങളിൽ മാറ്റങ്ങളുണ്ടാകാം.

വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽ നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കു പോയ എയർ ഇന്ത്യ എക്സ് പ്രസ്സ് ഐഎക്‌സ്.790-ൽ 10 കുഞ്ഞുങ്ങൾ ഉൾപ്പെടെ 188 യാത്രക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്.  ദോഹയിൽ നിന്ന്‌ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ  ഐഎക്‌സ് 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയർഇന്ത്യ എക്സ് പ്രസ്സ് എഐ 1906 വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 152 പേർ മടങ്ങി. ദമാം-കൊച്ചി എയർഇന്ത്യ എഐ 1908 വിമാനത്തിൽ 143 പേരാണ് മടങ്ങിയത്. വിമാനത്താവളങ്ങളിലൊന്നും കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ തെർമൽ സ്കാനിങ് നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...