കൊളത്തൂർ: മദ്യം കടത്തവെ യുവാവ് പിടിയിൽ. പുഴക്കാട്ടിരി കോട്ടുവാട് സ്വദേശി പാലത്തിങ്കൽ പ്രേമനാഥിന്റെ മകൻ വിഷ്ണു (23) ആണ് പിടിയിലായത്. കൊളത്തൂർ പൊലീസ് പാലൂർകോട്ടയിൽ വാഹന പരിശോധന സമയത്ത് സ്കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ രക്ഷപ്പെട്ട യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ അളവിൽ കൂടുതൽ മദ്യം കൈവശംവെച്ചതിന് മലപ്പുറം, കൊളത്തൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോട്ടുവാട്, പാലൂർകോട്ട പ്രദേശങ്ങളിൽ അനധികൃത മദ്യലോബി അഴിഞ്ഞാടുന്നുണ്ടെന്ന പരാതിയെ തുടർന്ന് കൊളത്തൂർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.






























