വനിതാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച്‌ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി

For full experience, Download our mobile application:
Get it on Google Play

മണിപ്പൂര്‍: വനിതാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച്‌ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക ക്യാമ്പയിനില്‍ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍ തന്നെ ആഘോഷിക്കുകയും വേണ്ടെന്നാണ് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ ദയവു ചെയ്ത് എന്നെ ആഘോഷിക്കാതിരിക്കുക. രാജ്യത്തെ പ്രചോദിപ്പിക്കപ്പെടുന്ന സ്ത്രീകളില്‍ എന്നെയും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. ഒരുപാട് ചിന്തിച്ചതിനു ശേഷം ഈ അംഗീകാരം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്’ ലിസിപ്രിയ കംഗുജം ട്വീറ്റ് ചെയ്തു.

2019 ല്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡ്, കുട്ടികള്‍ക്കായുള്ള ലോക സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവ ലഭിച്ചു. അവള്‍ എല്ലാവര്‍ക്കും പ്രചോദനമല്ലേ? അവളെപ്പോലെയുള്ള ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച്‌ ഞങ്ങളോട് പറയുക. ‘ എന്നായിരുന്നു MyGovIndia യുടെ ട്വീറ്റ്.

പരിസ്ഥിതി പ്രവര്‍ത്തകയായ ഈ മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി ഇന്ത്യയിലെ ഉയര്‍ന്ന വായുമലിനീകരണത്തിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 2019 ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രത്യേക സെഷനില്‍ ഈ വിദ്യാര്‍ത്ഥിനി സംസാരിച്ചിരുന്നു. എ.പി.ജെ. അബ്ദുല്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡും ഈ വിദ്യാര്‍ത്ഥിനി നേടിയിട്ടുണ്ട്.

മാര്‍ച്ച്‌ 8 ന് വനിതാദിനത്തോടനുബന്ധിച്ച്‌ നടത്തുന്ന ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം മോദി നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...