മൈലപ്രാ പള്ളിപ്പടിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും ; അനുമതിയില്ലാതെ പാടങ്ങള്‍ നികത്തിയ വിഷയം കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രായിലെ അനധികൃത നിലം നികത്തലിനെതിരെ അന്വേഷണങ്ങളും കോടതി നടപടികളും ഉടനുണ്ടാകുമെന്ന് സൂചന. നികത്തിയ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. അനുമതിയില്ലാതെ നികത്തിയ പാടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടിയും വരും. അനധികൃത നിലം നികത്തല്‍ അറിഞ്ഞിട്ടും നടപടിയെടുക്കാതെ കണ്ണടച്ച ഉദ്യോഗസ്ഥര്‍ക്കും ഉത്തരം പറയേണ്ടിവരും. 10 സെന്റ്‌ കരഭൂമിയും അതിനോട് ചേര്‍ന്നുകിടക്കുന്ന ഏക്കറു കണക്കിന് പാടവും വാങ്ങി മൊത്തം സ്ഥലവും കരഭൂമിയാക്കിയ മായാജാലവും മൈലപ്രാ പള്ളിപ്പടിയില്‍ നടന്നിട്ടുണ്ട്. പല സ്ഥലങ്ങള്‍ക്കും വ്യാജരേഖകള്‍ ചമച്ചിട്ടുണ്ട്. റവന്യു – പഞ്ചായത്ത് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരാണ് ഈ നടപടികള്‍ക്ക് കൂട്ടുനിന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അനുമതിയില്ലാതെ ഏക്കറുകണക്കിന് പാടങ്ങളാണ് മൈലപ്രാ പള്ളിപ്പടിയിലും സമീപ പ്രദേശങ്ങളിലും നികത്തിയത്. അനധികൃതമായി നികത്തിയ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ച്‌ വില്‍ക്കുവാനായിരുന്നു ചിലരുടെ നീക്കം. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. വ്യാജ രേഖകള്‍ ചമച്ച് കരഭൂമിയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു. 18 നില വരെയുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടത്. പരസ്യങ്ങളുടെ പിന്‍ബലത്തില്‍ ഫ്ലാറ്റുകള്‍ വിറ്റഴിക്കാമെന്നും കോടികള്‍ ലാഭമുണ്ടാക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. ഫ്ലാറ്റുകള്‍ വാങ്ങുന്നവര്‍ വന്‍ തട്ടിപ്പിന് ഇരയാകുമായിരുന്നു. എറണാകുളം മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങള്‍ കോടതി നടപടികളിലൂടെ പൊളിക്കേണ്ടിവന്നപ്പോള്‍ ലക്ഷങ്ങളും കോടികളും പലര്‍ക്കും നഷ്ടമായി. കോടികള്‍ മുടക്കി നിര്‍മ്മിച്ച ആലപ്പുഴ കാപികോ റിസോര്‍ട്ടും പൊളിക്കല്‍ ആരംഭിച്ചു. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ഇത്  തടയുവാന്‍ കഴിയില്ല. >> തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...