27.1 C
Pathanāmthitta
Sunday, October 1, 2023 3:02 pm
-NCS-VASTRAM-LOGO-new

പണം തന്ന് ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളും പതിയിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ സമീപിക്കുന്ന ആവശ്യക്കാരും

തിരുവനന്തപുരം : കഴിഞ്ഞദിവസം കടമക്കുടിയില്‍ നടന്ന കൂട്ട ആത്മഹത്യ നമ്മേ ഞെട്ടിപ്പിക്കുന്നതായിരുന്നു. രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ആപ്പ് വഴി വായ്പ നൽകുന്ന സംഘത്തിന്റെ ഭീഷണികളായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇവരുടെ മുറിയില്‍ കണ്ടെടുത്ത കത്തിലും വിശദമാക്കിയിരുന്നു. മരണപ്പെട്ട ശിൽപ എന്ന വീട്ടമ്മ എടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഇവര്‍ ഒപ്പം അയക്കുകയും ചെയ്‌തിരുന്നു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ആപ്പ് ജീവനക്കാരുടെ ഭീഷണി. ഇതേതുടര്‍ന്നായിരുന്നു ഒരു കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യ നടക്കുന്നത്.

life
ncs-up
ROYAL-
previous arrow
next arrow

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ നിലവില്‍ കൂണ് പോലെ മുളച്ചുപൊങ്ങുകയാണ്. ലോണ്‍ ആവശ്യമാണോ എന്ന് ചോദിച്ച് ഒരിക്കലെങ്കിലും ഫോണുകളിലേയ്‌ക്ക് സന്ദേശങ്ങളോ, കോളുകളോ ലഭിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എത്ര മുന്നറിയിപ്പ് നല്‍കിയാലും ആപ്പിലൂടെ വായ്‌പ എടുത്ത് കുടുങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഉടനടി പണം ആവശ്യമുള്ളവരാണ് ഈ ആപ്പുകള്‍ ആധികവും ഉപയോഗിക്കാറുള്ളത്. കടുത്ത നിബന്ധനകള്‍, കൂടിയ പലിശ നിരക്ക് എന്നിവയൊന്നും തിരക്കിട്ട് വായ്‌പ തേടുന്നവര്‍ ശ്രദ്ധിക്കാറുപോലുമില്ല. ഇത്തരക്കാരെ ലക്ഷ്യംവെച്ച് തന്നെയാണ് ഡിജിറ്റല്‍ വായ്‌പകള്‍ നല്‍കുന്ന ആപ്പുകളും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമൊക്കെ മുളച്ചുപൊങ്ങുന്നത്. മറ്റ് സാമ്പത്തിക സ്ഥാപനങ്ങളെ പോലും പണം ലഭിക്കാന്‍ കാലതാമസമില്ല എന്നതാണ് ഇത്തരം ആപ്പുകളിലേയ്‌ക്ക് ഓരോരുത്തരെയും അടുപ്പിക്കുന്നതും.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങുന്ന വേളയില്‍ വലിയ പിഴയാണ് നല്‍കേണ്ടി വരിക. അഥവാ മുടങ്ങാതെ അടയ്ക്കാമെന്ന് തീരുമാനിച്ചാലും ഉയര്‍ന്ന പലിശ നല്‍കണം. കൂടാതെ തിരിച്ചടവ് മുടങ്ങിയാല്‍ വലിയ തോതിലുള്ള ഉപദ്രവവും നേരിടേണ്ടി വരും. വായ്പ നല്‍കുന്ന ആപ്പുകളില്‍ പലതും കടം വാങ്ങുന്നവരുടെ ഫോണുകളില്‍ നിന്ന് കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങളെല്ലാം കവര്‍ന്നെടുക്കുന്നു. ഇവ ഉപയോഗിച്ചാണ് വായ്പയെടുത്തവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത്.

ncs-up
dif
self
previous arrow
next arrow

ആപ്പില്‍ പ്രവേശിക്കുന്ന തിരക്കില്‍ അലോ എന്ന ഓപ്‌ഷനില്‍ തിരക്കിട്ട് നമ്മള്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ പതിയിരിക്കുന്നത് വലിയ ദുരന്തമാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം ആപ്പുകളില്‍ കയറി ജീവിതം ഇല്ലാതാക്കുന്നതിലും നല്ലത് പണം ഉടനടി ലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങളും തേടാവുന്നതാണ്. ഇതിനായി പല ന്യൂജെന്‍ ബാങ്കുകളും നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ക്യാഷ്‌ ഓണ്‍ കോള്‍ എന്ന സൗകര്യവും അനുവദിക്കുന്നുണ്ട്. ജീവിത പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ കടമെടുക്കുക എന്നത് ജീവിതത്തിന്‍റെ ഭാഗമായെ കാണാനാവു. എന്നാല്‍ അങ്ങനെയെങ്കില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് കടമെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കാരണം കടമക്കുടിലേതിന് സമാനമായി ഇനിയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെ.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow