തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പിസം ; വിമര്‍ശനവുമായി ഹൈക്കമാന്‍ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പിസമെന്ന വിമര്‍ശനവുമായി ഹൈക്കമാന്‍ഡ്. കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്ന് വിലയിരുത്തിയ ഹൈക്കമാന്‍ഡ്, പദവിക്ക് വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വിമര്‍ശിക്കുന്നു. എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അടൂര്‍ പ്രകാശ് എംപിക്കടക്കം വലിയ തിരിച്ചടിയാണ്. അതേസമയം പാലക്കാട്, എറണാകുളം, വയനാട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാനും ധാരണ ആയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്ത ആഴ്ച റിപ്പോര്‍ട്ട് നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കെപിസിക്കെതിരെ ഹൈക്കമാന്റില്‍ അതൃപ്തി രൂക്ഷമായത്. കേരളത്തില്‍ ഗ്രൂപ്പിസം രൂക്ഷമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. പാര്‍ട്ടി തോറ്റാലും ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കളുടെ ആഗ്രഹം.

കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പിസം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. അതോടൊപ്പം ഫ്ളക്സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയാണ് നിലനില്‍ക്കുന്നത്. പദവികള്‍ക്ക്  വേണ്ടിയാണ് പല നേതാക്കളും പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടക്കുന്നതെന്നാണ് വിമര്‍ശനം. പ്രവര്‍ത്തന മികവില്ലാത്ത അദ്ധ്യക്ഷന്‍മാരെ മാറ്റാനായി ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. കെപിസിസിയുമായി ആലോചിച്ച ശേഷമാകും നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...