തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശതമാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനം പോളിംഗ് ആണ് നടന്നത്.
അഞ്ചു ജില്ലകളില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ജില്ലയില്‍ 79.21 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. കോട്ടയം-73.72, എറണാകുളം-76-74, തൃശൂര്‍-74.58, പാലക്കാട്-75.52 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം. കൊച്ചി കോര്‍പ്പറേഷനില്‍ 61.45 പേര് വോട്ട് ചെയ്തു.
ഇന്ന് 451 തദ്ദേശസ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47) എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.