തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന് വൈകുന്നേരം മൂന്ന് മണിവരെയാണ്. അതോടുകൂടി ഓരോ സീറ്റിലേക്കുമുള്ള മത്സരചിത്രം കൂടുതല്‍ വ്യക്തമാവും. അപരന്‍മാരുടെയും വിമതന്‍മാരുടെയും തീരുമാനം ഇന്ന് നിര്‍ണായകമാവും.
പല സീറ്റുകളിലേക്കും മത്സരിക്കാന്‍ ആളെ കിട്ടാതിരുന്ന യുഡിഎഫിനും ബിജെപിക്കും സൂഷ്മപരിശോധനാ സമയത്ത് ചില പത്രികകള്‍ തള്ളിയതും തിരിച്ചടിയായിരുന്നു. ഇതോടെ പല സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. മത്സരിക്കുന്ന പല സീറ്റുകളിലും വിമതര്‍ ഉള്ള യുഡിഎഫിന് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. വിമതരുമായി ഇന്ന് സംസാരിച്ച് സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാകും.