തദ്ദേശ തിര​ഞ്ഞെടുപ്പ് ; തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ ഇക്കുറി കോണ്‍ഗ്രസും മുസ്‍ലിം ലീഗും രണ്ടു തട്ടില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാല്‍നൂറ്റാണ്ടോളം യുഡിഎഫ് ഭരിച്ച തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തില്‍ ഇക്കുറി കോണ്‍ഗ്രസും മുസ്‍ലിം ലീഗും രണ്ടു തട്ടില്‍. ഒരു വാര്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഒറ്റയ്ക്കു മത്സരിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സമവായശ്രമം തുടരുന്നുണ്ടെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറല്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് ഇക്കുറി പൂവച്ചലില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയത്.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ മത്സരിച്ച മുസ്‍ലിം ലീഗ് ചോദിച്ചത് നാല് സീറ്റ്. ഒടുവില്‍ രണ്ടു സീറ്റില്‍ ധാരണയായെങ്കിലും പുളിങ്കോട് വാര്‍ഡ് കിട്ടാഞ്ഞതോടെ ലീഗ് ഇടഞ്ഞു. പുളിങ്കോട് ഉള്‍പ്പടെ നാല് വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ലീഗിനു നല്‍കിയ ആലമുക്ക് വാര്‍ഡ് ഒഴിച്ച് 22 ഇടത്തും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തി. സമവായ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ലീഗ് പിന്‍മാറാന്‍ തയാറായിട്ടില്ല. 25 വര്‍ഷത്തോളം യുഡിഎഫ് ഭരിച്ചിട്ടുള്ള പഞ്ചായത്തില്‍ കഴിഞ്ഞതവണ ഏഴ് സീറ്റായിരുന്നു യുഡിഎഫിന്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...