ഇ.ഡി.ക്കെതിരേ വീണ്ടും സര്‍ക്കാര്‍ : മസാല ബോണ്ടില്‍ സ്വരാജ്‌ അവകാശലംഘന നോട്ടീസ് നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മസാല ബോണ്ട് അന്വേഷണത്തില്‍ ഇ.ഡി.ക്കെതിരേ നിയമസഭയില്‍ വീണ്ടും അവകാശലംഘന നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍. നിയമസഭയില്‍ സമര്‍പ്പിക്കും മുമ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്. നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എ. സര്‍ക്കാരിന് വേണ്ടി സ്പീക്കറെ സമീപിക്കും. എം.സ്വരാജ് എംഎല്‍എ ചട്ടലംഘന നോട്ടീസ് നല്‍കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ വിദേശവായ്പ എടുക്കാന്‍ പാടില്ലെന്ന ചട്ടം കേരളം മസാലബോണ്ടിലൂടെ ലംഘിച്ചുവെന്ന സി.എ. ജി. പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം.

ഇതില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി. അടുത്തഘട്ടത്തില്‍ കിഫ്ബിയോടും ധനവകുപ്പിനോടും ഇ.ഡി. രേഖകള്‍ ആവശ്യപ്പെടാം. റിസര്‍വ് ബാങ്ക് മസാലബോണ്ടിന് അനുമതി നല്‍കിയത് സംശയാസ്പദമാണെന്നു സി.എ.ജി. നിരീക്ഷിച്ചിരുന്നു. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടതിന് ഇ.ഡി.ക്കെതിരേയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇ.ഡി.യുടെ മറുപടി മാധ്യമങ്ങള്‍ക്കു ചോര്‍ന്നതിനെക്കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഫയല്‍ ആവശ്യപ്പെടുന്നതുപോലെയല്ല നിയമസഭയില്‍ ഇനിയുമെത്താത്ത റിപ്പോര്‍ട്ടിന്റെ പേരിലെ അന്വേഷണം അസാധാരണമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...