തദ്ദേശ തിരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.

ആനിക്കാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- വള്ളിയാകുളം, 5-ചക്കാട്ടുപടി, 8-വായ്പൂര്, 9- വടക്കേമുറി, 10-പുല്ലുകുത്തി, 12-പൂവമ്പാറ.
പട്ടികജാതി സ്ത്രീ സംവരണം: 14-മാരിക്കല്‍
പട്ടികജാതി സംവരണം: 1-നല്ലൂര്‍പ്പടവ്

കവിയൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ഐക്കുഴി, 4-നാഴിപ്പാറ, 6-മത്തിമല, 9- തോട്ടഭാഗം, 10- മനയ്ക്കച്ചിറ, 14-ഇലവിനാല്‍
പട്ടികജാതി സ്ത്രീ സംവരണം: 8-ഞാല്‍ഭാഗം
പട്ടികജാതി സംവരണം: 13-മാകാട്ടിക്കവല

കൊറ്റനാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-പെരുമ്പെട്ടി, 3-ചുട്ടുമണ്‍, 7-വൃന്ദാവനം, 9- തിയ്യാടിക്കല്‍, 10-വെള്ളയില്‍, 14-പുള്ളോലി
പട്ടികജാതി സ്ത്രീ സംവരണം: 12-ചാന്തോലില്‍
പട്ടികജാതി സംവരണം: 1-അത്യാല്‍

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-കാഞ്ഞിരത്തിങ്കല്‍, 4-തുണ്ടിയാംകുളം, 5- തുരുത്തിക്കാട്, 8-മഠത്തുംഭാഗം നോര്‍ത്ത്, 9-ചെറുമത, 13-ശാസ്താങ്കല്‍
പട്ടികജാതി സ്ത്രീ സംവരണം: 14-പുതുശ്ശേരി
പട്ടികജാതി സംവരണം: 6-കുംഭമല

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 3-വായ്പൂര്, 4-കുളത്തൂര്‍, 10-കേരളപുരം, 11- കുമ്പിളുവേലി, 12-കണ്ണങ്കര, 13-ഊട്ടുകുളം, 14-പെരുമ്പാറ
പട്ടികജാതി സംവരണം: 2-ശാസ്താംകോയിക്കല്‍

കുന്നന്താനം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-വള്ളിക്കാട്, 2-വള്ളോക്കുന്ന്, 6-പുളിന്താനം, 7- ചെങ്ങരൂര്‍ചിറ, 9-മുണ്ടയ്ക്കാമണ്‍, 11-പാലക്കുഴി, 13-ആഞ്ഞിലിത്താനം
പട്ടികജാതി സ്ത്രീ സംവരണം: 10-കുന്നന്താനം
പട്ടികജാതി സംവരണം: 3-പാലയ്ക്കാത്തകിടി

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മങ്കുഴി, 4-മുട്ടത്തുമണ്‍, 5-മുരണി, 6-പരയ്ക്കത്താനം, 8-കീഴ്‌വായ്പൂര് സൗത്ത്, 12-പരിയാരം, 13-മല്ലപ്പള്ളി ടൗണ്‍ വെസ്റ്റ്, 14-മല്ലപ്പള്ളി വെസ്റ്റ്
പട്ടികജാതി സംവരണം: 02-മഞ്ഞത്താനം

കോന്നി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-ആഞ്ഞിലിക്കുന്ന്, 2-കിഴക്കുപുറം, 5-തേക്കുമല, 11-മുരിങ്ങമംഗലം, 12-മങ്ങാരം, 13-എലിയറയ്ക്കല്‍, 16-വട്ടക്കാവ്, 18-സിവില്‍ സ്റ്റേഷന്‍
പട്ടികജാതി സ്ത്രീ സംവരണം: 6-കൊന്നപ്പാറ വെസ്റ്റ്, 17-കോന്നി ടൗണ്‍
പട്ടികജാതി സംവരണം: 3-ചെങ്ങറ

അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മെഡിക്കല്‍ കോളജ്, 3-കൊക്കാത്തോട്, 9- മ്ലാന്തടം, 10-പടപ്പയ്ക്കല്‍, 13-അരുവാപ്പുലം, 14-മാവനാല്‍, 15-ഐരവണ്‍
പട്ടികജാതി സ്ത്രീ സംവരണം: 4-നെല്ലിക്കാപ്പാറ
പട്ടികജാതി സംവരണം: 6-കല്ലേലി

പ്രമാടം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1-മറൂര്, 2-വലഞ്ചുഴി, 5-വെട്ടൂര്‍, 6-ഇളകൊള്ളൂര്‍, 10- പൂവന്‍പാറ, 13-വകയാര്‍, 14-എഴുമണ്‍, 17-നെടുമ്പാറ, 19-പൂങ്കാവ്
പട്ടികജാതി സ്ത്രീ സംവരണം: 15-അന്തിചന്ത
പട്ടികജാതി സംവരണം: 11-ഇളപ്പുപാറ

മൈലപ്ര ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 3-കോട്ടമല, 4-മണ്ണാറക്കുളഞ്ഞി, 8-മൈലപ്ര സെന്‍ട്രല്‍, 10-ഐ റ്റി സി വാര്‍ഡ്, 11-ശാന്തിനഗര്‍, 12-മൈലപ്ര സ്‌കൂള്‍ വാര്‍ഡ്
പട്ടികജാതി സ്ത്രീ സംവരണം: 5-പി എച്ച് സി വാര്‍ഡ്
പട്ടികജാതി സംവരണം: 1-പേഴുംകാട്

വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4-മായാലില്‍, 5-വള്ളിക്കോട്, 9-ഞക്കുനിലം, 12- മൂന്നാംകലുങ്ക്, 15-വയലാവടക്ക്, 16-നരിയാപുരം കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം: 11-വെള്ളപ്പാറ, 13-കുടമുക്ക്
പട്ടികജാതി സംവരണം: 1-നരിയാപുരം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2-വി കെ പാറ, 5-തൂമ്പാക്കുളം, 6-തേക്കുതോട് സെന്‍ട്രല്‍, 7-ഏഴാംന്തല, 10-അള്ളുങ്കല്‍, 12-എലിമുള്ളുംപ്ലാക്കല്‍, 13-തണ്ണിത്തോട് മൂഴി
പട്ടികജാതി സംവരണം: 3-മേടപ്പാറ
നറുക്കെടുപ്പിന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, സീനിയര്‍ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവര്‍ നേതൃത്വം നല്‍കി. അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴേശരി, എഴുമറ്റൂര്‍, പുറമറ്റം, കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടേശരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14 ന് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...