തദേശ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനം – മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരിത മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം. പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിംഗ്, പോസ്റ്റര്‍ എന്നിവയ്ക്ക് പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലെ പുനഃരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പ്രചാരണ വസ്തുക്കളില്‍ ക്യു ആര്‍ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല.
റാലി, കണ്‍വെന്‍ഷന്‍, പദയാത്ര, പരിശീലനം തുടങ്ങിയ പ്രചാരണ പരിപാടിയില്‍ തെര്‍മോക്കോള്‍, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ എന്നിവ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീല്‍, സെറാമിക് പാത്രങ്ങളിലോ നല്‍കണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സല്‍ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളില്‍ സ്റ്റീല്‍, ഗ്ലാസ് കപ്പുകളില്‍ വെള്ളം നല്‍കണം. ഭക്ഷണ വിതരണം പുനഃരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം.

വോട്ടര്‍മാര്‍ വോട്ടര്‍ സ്ലിപ്പ് പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്. പ്രത്യേക ബിന്നുകളില്‍ നിക്ഷേപിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഉടന്‍ തന്നെ ഹരിത കര്‍മ സേനയ്ക്ക് നല്‍കണം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നീക്കിയില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ അവ നീക്കം ചെയ്ത് സ്ഥാനാര്‍ഥിയില്‍ നിന്ന് ചെലവ് ഈടാക്കണം. റാലി, റോഡ് ഷോ തുടങ്ങിയവയ്ക്ക് ശേഷം സ്ഥലം വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ആയിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...