നവംബർ 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളിൽ ആഘോഷിക്കും. 12നാണ് ആയില്യം. ഇതിന് മുന്നോടിയായി കാവിലെ പൂജകൾ നാലിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു. പത്തിന് പുണർതം നാളിൽ കാവിലെ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും.

വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്‌ച, രാത്രി 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്‌ജലി, പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്‌ക്കധ്വനി, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമികത്വത്തിൽ ഉച്ചപൂജ, 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്‌കൂളിൽ പ്രസാദമൂട്ട്, പകൽ ഒന്നിന് കഥാപ്രസംഗം, മൂന്നിന് സംഗീതക്കച്ചേരി, വൈകിട്ട് അഞ്ചിന് പെരുവനം പ്രകാശൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30ന് വയലിൻ ഡ്യുയറ്റ്, വൈകിട്ട് അഞ്ചുമുതൽ പൂയം തൊഴൽ, ഏഴിന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, ഒമ്പതിന് ഓട്ടൻതുള്ളൽ, 9.30ന് കഥകളി, 10.30ന് സംഗീത സമന്വയം.​

ആയില്യം നാളായ 12ന് പുലർച്ചെ നാലിന് നടതുറക്കും, കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ. രാവിലെ എട്ടിന് അധ്യാത്മികപ്രഭാഷണം, ഒമ്പതിന് സംഗീതക്കച്ചേരി. രാവിലെ ഒമ്പതുമുതൽ ഇല്ലത്ത് നിലവറയ്‌ക്ക്‌ സമീപം അമ്മ ദർശനം നൽകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...