പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ഇലന്തൂർ വലിയവട്ടം സ്വദേശിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇലന്തൂർ സ്വദേശിയെ ഇലവുംതിട്ട പോലിസ് അറസ്റ്റ് ചെയ്തു. വലിയവട്ടം ഷീജഭവനിൽ ഷിതിൻ ഷിജു ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറ്കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ചും  കാറിൽ വെച്ചും ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു.

പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ എം രാജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഇലവുംതിട്ട അശ്വതി മഹോത്സവത്തിനെത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ എസ് ഐ സുനിൽ, എ എസ് ഐ വിനോദ് കുമാർ, പോലീസുദ്യോഗസ്ഥരായ സന്തോഷ് കുമാർ, എസ് അൻവർഷ എന്നിവർ ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. എ എസ് എ വിജയകുമാർ, രാജശേഖരൻനായർ, എസ് സജു, എസ് ശ്രീജിത്ത്, താജുദീൻ,വി അനിത , മനോജ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....