മല്ലപ്പള്ളി : ബാര്‍ബര്‍ ഷോപ്പുകളിലെ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ആന്‍ഡ് ബ്യൂട്ടീഷൻ അസോസിയേഷൻ മല്ലപ്പള്ളി താലൂക്ക് പൊതുയോഗം ആവശ്യപ്പെട്ടു. ഹരിതകർമ്മസേന ബാർബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും മുടി മാലിന്യം നീക്കം ചെയ്യാതെ പണം വാങ്ങുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.എൻ.വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് പരമശിവൻ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായ പദ്ധതി രൂപീകരണവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.മുരുകേശന്‍, താലൂക്ക് സെക്രട്ടറി പി.വി.രവി, ട്രഷറർ കെ.ബി.അശോകൻ, വി.ലക്ഷ്മണൻ, അരുൺ എന്നിവർ പ്രസംഗിച്ചു.




























