ഏനാദിമംഗലം പോലീസ് സ്റ്റേഷന്‍ ഇന്നും സ്വപ്നങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : പത്തനംതിട്ട – കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ക്രമസമാധാന പ്രശ്നം ഏത് പോലീസ് സ്റ്റേഷന്‍  പരിഹരിക്കും എന്ന ചോദ്യത്തിന് കാലങ്ങളായി ഉത്തരം കിട്ടിയിട്ടില്ല. പത്തനംതിട്ട – പുനലൂര്‍ റോഡില്‍ മല്ലങ്കഴ ഭാഗത്ത് അപകടങ്ങളോ മറ്റ് സംഭവങ്ങളോ നടന്നാല്‍ കൂടല്‍, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് എത്തേണ്ടത്. എന്നാല്‍ മല്ലങ്കഴ പ്രദേശത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്നത് ഏനാദിമംഗലം പഞ്ചായത്തിലാണ്.

പലപ്പോഴും 16 കിലോമീറ്റര്‍ ദൂരമുള്ള അടൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആളുകള്‍ ഇവിടേയ്ക്ക് വരാറില്ല. ഇത് ഈ ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല. ഏനാദിമംഗലത്തെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്തരത്തില്‍ മറ്റ് പഞ്ചായത്തുമായും ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളാണ്. ഏനാദിമംഗലം പഞ്ചായത്തിലെ പ്രദേശങ്ങള്‍ അടൂര്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും കുറുമ്പകര, കുന്നിട, ചായലോട് പ്രദേശങ്ങള്‍ ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലും പൂതങ്കര, ഇളമണ്ണൂര്‍, മാരൂര്‍, പുതുവല്‍ പ്രദേശങ്ങള്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുമാണ്.

പോലീസ് സ്റ്റേഷന്‍ പരിധികള്‍ ഇങ്ങനെ കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ഒരു ക്രമസമാധാന പ്രശ്നം വന്നാല്‍ അങ്കലാപ്പിലാണ് ജനങ്ങള്‍. പുതുവല്‍, ശാലേംപുരം പ്രദേശവാസികള്‍ക്ക് അടൂരില്‍ എത്തണമെങ്കില്‍ പതിനാല് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യണം. കുറുമ്പകര, കുന്നിട പ്രദേശവാസികള്‍ക്ക് ഏനാത്ത് സ്റ്റേഷനില്‍ എത്താന്‍ രണ്ട് ബസുകള്‍ മാറി കയറണം. ഏനാദിമംഗലം പഞ്ചായത്തില്‍ ഒരു പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. നാട്ടുകാരുടെ ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും പ്രദേശത്ത് വന്നുപോകുമ്പോള്‍ ഇത് സംബന്ധിച്ച് ജനങ്ങള്‍ പല തവണ നിവേദനം സമര്‍പ്പിച്ചതാണ്. എന്നിട്ടും ഏനാദിമംഗലം പോലീസ് സ്റ്റേഷന്‍ എന്ന സ്വപ്നം മാത്രം ഇന്നും ബാക്കിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...