കടമ്മനിട്ടയില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം ; നാട്ടുകാര്‍ കയ്യോടെ പൊക്കി

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : മോഷണ ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കടമ്മനിട്ട കണ്ടന്‍കുളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന അമല്‍ അബു (27) ആണ് പിടിയിലായത്. കടമ്മനിട്ട ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടിക്ക് സമീപം മണ്ണില്‍ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുടമയായ പൊന്നമ്മ സാമുവേല്‍ ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. കഴിഞ്ഞ 24 ന് പൊന്നമ്മ സാമുവേല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുന്നതിനായി കൊല്ലത്തുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ഇത് അറിയാവുന്ന അമല്‍ അബു കഴിഞ്ഞ രാത്രി 11 മണിയോടെ മുകളിലത്തെ നിലയിലെ ജനല്‍ ഗ്ലാസ് ഇളക്കി അകത്ത് കടക്കുകയായിരുന്നു.

ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയും വീട്ടുടമയെ വിവരമറിയിക്കുകയും ചെയ്തു. ഇവര്‍ കൊല്ലത്ത് നിന്ന് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതിയെ നാട്ടുകാര്‍ പോലീസിന് കൈമാറിയിരുന്നു. വീട്ടിനുള്ളില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ല എന്ന് വീട്ടുടമ പറഞ്ഞു. ആറന്മുള പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ചു നാളുകള്‍ക്ക് മുമ്പ് പറമ്പിലെ പണികള്‍ക്കായി അമല്‍ അബു പൊന്നമ്മ സാമുവലിന്റെ വീട്ടില്‍ എത്തിയിരുന്നു. പുറം ജോലികള്‍ ചെയ്യുവാന്‍ എത്തിയപ്പോള്‍ വീടും പരിസരവും നിരീക്ഷിച്ച ശേഷമാകാം ഇയാള്‍ മോഷണത്തിന് മുതിര്‍ന്നതെന്നാണ് പോലീസ് നിഗമനം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...