പയ്യനാമണ്‍ – അടുകാട് റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര ; അമിത ഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ റോഡ്‌ തകര്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അമിത ഭാരം കയറ്റിയുള്ള ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫീസ് പടി അടുകാട് റോഡ്‌ തകര്‍ത്തു. കോന്നി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലൂടെ കടന്നുപോകുന്ന റോഡിന് ഇരുവശവും നിരവധി പാറമടകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും അമിത ഭാരം കയറ്റി വരുന്ന ടോറസ് ലോറികള്‍ ആണ് റോഡ്‌ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. റോഡിന് നടുവിലായാണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളില്‍ ചിലത് പാറവേസ്റ്റ് കൊണ്ട് നികത്താറുണ്ടെങ്കിലും ലോറികള്‍ കയറി ഇറങ്ങുന്നത് കാരണം ഇത് വീണ്ടും പഴയ പടിയാകും. ഇരുചക്ര വാഹനയാത്രക്കാരാണ് ഇത് കാരണം ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. നിരവധി ഇരുചക്ര വാഹനയാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെട്ടിട്ടുമുണ്ട്.

കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന റോഡ്‌ റീ ടാര്‍ ചെയ്യുവാനും പഞ്ചായത്ത് തയ്യാറായിട്ടില്ല. മാത്രമല്ല റോഡിന് ഒരു വശത്തെ അഗാധമായ താഴ്ചയും  വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇവിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ചെറിയ ഒരു മഴപെയ്താല്‍ പോലും റോഡ്‌ ചെളി നിറയും. വെയിലായാല്‍ പൊടി ശല്ല്യം കാരണം സഞ്ചരിക്കുവാനും കഴിയില്ല. അടുകാട് റോഡ്‌ പയ്യനാമണ്‍ പഴയ പോസ്റ്റ് ഓഫീസ് പടിയില്‍ തണ്ണിത്തോട് റോഡില്‍ ആണ് ചേരുന്നത്. പാറമടകളില്‍ നിന്നും ഇറക്കം ഇറങ്ങി വരുന്ന വലിയ ടിപ്പര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

അടുകാട് ഭാഗത്ത് നിരവധി സാധാരണക്കാരാണ് താമസിക്കുന്നത്. ഇവര്‍ക്ക് അസുഖം വന്നാല്‍ പോലും തകര്‍ന്നുകിടക്കുന്ന ഈ വഴിയിലൂടെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സാധിക്കില്ല. റോഡ്‌ തകര്‍ച്ച പലതവണ നാട്ടുകാര്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും  റോഡ്‌ എത്രയുംവേഗം സഞ്ചാരയോഗ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...