തണ്ണിത്തോട്ടിലെ അനധികൃത നായ ഷെല്‍ട്ടര്‍ ; പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ പറക്കുളത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ അനധികൃതമായി നടത്തുന്ന നായ പുനരധിവാസ കേന്ദ്രത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാമില്‍ വളര്‍ത്തുന്ന നായകള്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതി ഫാം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നിയമാനുസരണമുള്ള അനുമതികളും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും നേടി രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നും അല്ലാത്ത പക്ഷം നായകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഫാം പ്രവര്‍ത്തിക്കുന്ന വസ്തുവിന്റെ ഉടമയായ കോന്നി സ്വദേശിക്ക് നോട്ടീസ് നല്‍കിയിരുന്നു.

നോട്ടീസില്‍ പറയുന്ന കാലാവധി കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയിട്ടുണ്ട്. പറക്കുളം റോഡിലൂടെ സഞ്ചരിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കും വിവിധ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും യാത്രക്കാര്‍ക്കും നായകള്‍ ശല്ല്യമാകുകയാണ്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും നായകളുടെ ബഹളവും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫാമിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിരുന്നു.

നായ വളര്‍ത്തലിന് പിന്നില്‍ കച്ചവട താല്പര്യമാണെന്നും ഇവിടെ നിന്നും നായകളെ പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. സമീപ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ നായകള്‍ മുമ്പ് ആക്രമിച്ച് കൊന്നിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ പോലും ശേഷിയില്ലാത്ത നായകളെ ആണ് ഫാമില്‍ വളര്‍ത്തുന്നതെന്നും ഇത് ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്നുമാണ് ഫാം നടത്തിപ്പുകാരനായ അജാസിന്റെ പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നായകളെ പിടികൂടുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും തന്നോട് ആവശ്യപ്പെടാറുണ്ട് എന്നും ഇതിന് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ ഫാമില്‍ എത്തിച്ചു നല്‍കുന്നതായും അജാസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...