പൊട്ടി പൊളിഞ്ഞ് തിരുവല്ല റയില്‍വേ സ്റ്റേഷന്‍ റോഡ്‌ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല റയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ്‌ കാലങ്ങളായി തകര്‍ച്ച നേരിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. മഴയില്‍ വെള്ളവും ചെളിയും നിറയുന്ന റോഡില്‍ വാഹന ഗതാഗതം ദുരിതപൂര്‍ണ്ണമായി മാറിയിട്ടും റോഡ്‌ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ നടപടിയില്ല. പ്രധാന റോഡില്‍ നിന്നും റയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് റയില്‍വേ ക്വാട്ടേഴ്സിന് തൊട്ടുപിന്നില്‍ ചെറിയ ഒരു മഴ പെയ്താല്‍ പോലും റോഡ്‌ തോടായി മാറും. റയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം കഴിഞ്ഞ് വടക്ക് ഭാഗത്തെ കവാടത്തില്‍ തന്നെ റോഡില്‍ നിരവധി കുഴികളുണ്ട്. ഒരു കിലോമീറ്ററില്‍ താഴെയാണ് റോഡിന്റെ ദൂര പരിധി. എന്നിട്ട് പോലും റോഡ്‌ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ അധികൃതര്‍ വിമുഖത കാട്ടുകയാണ്.

എല്ലാ വര്‍ഷവും മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. റോഡിന് ഇരുവശത്തും കാട് കയറി കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യവും വര്‍ധിപ്പിക്കുന്നു. റയില്‍വേ സ്റ്റേഷനിലേക്ക് വരുന്നവരുടെ വാഹനങ്ങളും സ്കൂള്‍, കോളേജ് ബസ്സുകളും ഈ വഴിയാണ് കടന്നുപോകുന്നത്. തിരുവല്ല ബൈപ്പാസിലെ സിഗ്നല്‍ ഒഴിവാക്കി യാത്ര ചെയ്യാനും ആളുകള്‍ ഈ റോഡ്‌ ഉപയോഗിക്കുന്നു. റോഡ്‌ നന്നാക്കുവാന്‍ തിരുവല്ല നഗരസഭയ്ക്കും താല്പര്യമില്ല. റോഡിന് വീതി കൂട്ടുമെന്നും നിലവാരം ഉയര്‍ത്തുമെന്നുമുള്ള ആന്റോ ആന്റണി എം.പി യുടെ ഉറപ്പും പാഴായി.

റയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം മാറ്റിയതോടെ റോഡ്‌ വികസനവും ഇഴയുകയാണ്. റോഡിലെ ഓടയും തകര്‍ന്നു. കുഴിയില്‍ ചാടിയാണ് സ്കൂട്ടര്‍ യാത്രക്കാരും സഞ്ചരിക്കുന്നത്. ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന ആളുകള്‍ റോഡിന്റെ സ്ഥിതി കാണുമ്പോള്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ കഴിവില്ലായ്മയെ സ്മരിച്ചാണ് പലപ്പോഴും തിരികെ മടങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ നിയന്ത്രണം വിട്ട...

കൂടലില്‍ ബൈക്ക് അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടലില്‍ നടന്ന ബൈക്ക്...

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...