മൈലപ്രയിൽ വ്യാപാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. തെളിവെടുപ്പിനായി കടയിലെത്തിച്ചപ്പോഴാണ് ശക്തമായ പ്രതിഷേധമുയർന്നത്. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാട്ടുകാർ പാഞ്ഞടുത്തത്. പ്രതികളുടെ മുഖം മറച്ച് കൊണ്ടുവന്നത് നാട്ടുകാർ ചോദ്യം ചെയ്തു. ഏറെ പാടുപെട്ടാണ് പത്തനംതിട്ട പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ഡിസംബർ 30 ന് വൈകീട്ടാണ് വ്യാപാരിയെ കടയ്ക്കുള്ളിൽ വെച്ച് കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മാലയും സ്വ‍ർണ്ണവും പ്രതികൾ കവർന്നു. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തിൽ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയിൽ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും പ്രതികളാണ്. ഇതിൽ മുത്തുകുമാറിനെ ഇനിയും പിടികൂടിയിട്ടില്ല. ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും അമ്പതിനായിരം രൂപയുമാണ് പ്രതികൾ കവർന്നത്. കേസിലെ പ്രധാന തെളിവായ സിസിടിവി ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇത് കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് തുടരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...

കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്

0
ബെം​ഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺ​ഗ്രസ്...