ലോക്ക് ഡൗണിലെ ക്രിക്കറ്റ് കളിക്ക് ശിക്ഷ ; യുവാക്കളെ ഒരു ദിവസം പോലീസിൽ ചേർത്തു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് പോലീസ്  ശിക്ഷ വിധിച്ചു. ഒരു ദിവസം പോലീസിനൊപ്പം ചേർന്ന് ജനങ്ങൾക്ക് കോവിഡ് ബോധവൽക്കരണം നടത്തണം. മഹാദേവികാട് പുളിക്കീഴ് ജംക്‌ഷനു തെക്ക് വശം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും കോവിഡ് വിപത്തിനെക്കുറിച്ചും പോലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി.

തുടർന്നു പോലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുക എന്ന ദൗത്യം നൽകി. ശിക്ഷയായി കിട്ടിയ ദൗത്യം യുവാക്കൾ വിജയകരമായി പൂർത്തിയാക്കി. ഇനി ഇത്തരം ഒത്തുചേരലുകൾ നടത്തുകയില്ലെന്ന് പോലീസിനോട് സമ്മതിച്ചാണ് യുവാക്കൾ മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...