ലോക്ക് ഡൗണ്‍: 419 കേസുകള്‍, 419 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവര്‍ക്കെതിരെ വ്യാഴാഴ്ച നാലുമണി മുതല്‍ വെള്ളിയാഴ്ച  നാലു മണി വരെ ജില്ലയില്‍ 419 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 419 പേരെ അറസ്റ്റ് ചെയ്യുകയും 342 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് 200 രൂപ ഫൈന്‍ അടയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കി. ഫൈന്‍ തുക കോടതിയിലാണ് അടയ്‌ക്കേണ്ടത്. ഇവര്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 5000 രൂപയാകും പിഴ അടയ്‌ക്കേണ്ടി വരികയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ അടച്ചു ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചുള്ള വാഹനപരിശോധന തുടരുന്നു. ലോക്ക്ഡൗണ്‍ നിബന്ധനകളുടെ ലംഘനങ്ങള്‍ തടയും. വ്യാജചാരായ നിര്‍മാണത്തില്‍ ഏര്‍പെടുന്നവര്‍ക്കെതിരായ റെയ്ഡ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ശക്തമായി തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

The post ലോക്ക് ഡൗണ്‍: 419 കേസുകള്‍, 419 അറസ്റ്റ് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...