ലോക്ക്ഡൗണ്‍ ലംഘനം : കൊച്ചി നഗരത്തില്‍ പോലീസിന്‍റെ മിന്നല്‍ പരിശോധന ; കുടുങ്ങിയത് നിരവധിപ്പേര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രി നിരത്തിലിറങ്ങിയവർക്കെതിരെ നടപടിയുമായി പോലീസ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ ഒരേസമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പേർ കുടുങ്ങി. നൂറുകണക്കിനാളുകള്‍ക്കെതിരെ കേസെടുത്തു.  രാത്രി 7 മണിക്ക് ശേഷം  കൊച്ചി നഗരത്തില്‍ ധാരളം വാഹനങ്ങളാണ്  നിരത്തിലിറങ്ങിയത്.  പല വാഹനങ്ങളും  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നിരത്തിലിറങ്ങിയത്. ഇളവുകള്‍ ആളുകള്‍ ചൂഷണം ചെയ്യുകയാണെന്ന് ബോധ്യമായതോടെ പോലീസ് രംഗത്തിറങ്ങി. പല വാഹനങ്ങളിലും അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും കൂട്ടി പുറത്തിറങ്ങിയവരും ഏറെയാണ്. സമയപരിധി കഴിഞ്ഞും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസുകളും കുടുങ്ങി. രാത്രി 7 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് പോലീസ് നല്‍കുന്ന പാസ് നിർബന്ധമാണ്. ലംഘിച്ചാല്‍ 10,000 രൂപയാണ് പിഴ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...