വൈദ്യുതി ചാർജിങ് സ്റ്റേഷന് മുൻപിൽ തടികൾ ; ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വാഹന യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : വൈദ്യുതി ചാർജിങ് സ്റ്റേഷനുമുൻപിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു ചെല്ലാനാകുന്നില്ല. തിരുവല്ല-കോഴഞ്ചേരി റോഡിൽ ചാലായിക്കരയ്ക്ക് സമീപം കെ.എസ്.ഇ.ബി. വൈദ്യുതിത്തൂണിലാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കുമാണ് ഇതിൽനിന്ന്‌ ചാർജുചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ തടികിടക്കുന്നതിനാൽ ഇപ്പോൾ ഒന്നും ചെയ്യാനാകുന്നില്ല. വൈദ്യുതിത്തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർജുചെയ്യുമ്പോൾ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷൻവഴി പണം അടച്ച് ടൂവിലറുകൾക്കും ഓട്ടോറിക്ഷകൾക്കും ഇവിടെനിന്ന് ചാർജ് ചെയ്യാൻ കഴിയും. ചാലായിക്കരയിലെ ചാർജിങ് സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ ടി.കെ.റോഡിൽ കുമ്പനാട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടില്ല. ഇ.വി.ചാർജിങ് സ്റ്റേഷൻ ഉപയോഗിക്കാൻ സാധിക്കാത്തവിധം വൈദ്യുതിത്തൂണിന് മുൻപിൽ തടി കൂട്ടിയിട്ടവർക്കെതിരേ കെ.എസ്.ഇ.ബി. നടപടി സ്വീകരിക്കണമെന്നാണ് വാഹനഉടമകളുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...