ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ബംഗാളില്‍ തൃണമൂലിന്‍റെ മറ്റൊരു നീക്കം കൂടി, വീണ്ടും നടിമാരെ ഇറക്കി പാർട്ടി, ആവേശത്തിൽ അണികൾ…!

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: നടിമാരെ ഇറക്കി പശ്ചിമ ബംഗാളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറ്റൊരു നീക്കം കൂടി ഇപ്പോൾ ചർച്ചയാകുന്നു. പൊതു തെരഞ്ഞെടുപ്പിനൊപ്പം ബരാനഗർ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിനേത്രി സയന്തിക ബാനർജി തൃണമൂല്‍ സ്ഥാനാർഥിയായി മത്സരിക്കും. 2009ല്‍ ചലച്ചിത്ര ലോകത്തെത്തിയ സയന്തിക അഭിനയിച്ച അവാര എന്ന സിനിമ വന്‍ വിജയം നേടിയിരുന്നു. മികച്ച നർത്തകി എന്ന നിലയിലും സയന്തിക ബാനർജി ശ്രദ്ധേയയാണ്. നടിമാരായ ജൂണ്‍ മാലിയ, രചന ബാനർജി എന്നിവരെ ലോക്സഭ സ്ഥാനാർഥികളായി തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പശ്ചിമ ബംഗാളില്‍ അധികാരം കയ്യിലുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ പോലും വിട്ടുവീഴ്ചയ്ക്ക് മമതാ ബാനർജിയുടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറല്ല.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാനഗർ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നടി സയന്തിക ബാനർജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂല്‍. ജൂണ്‍ 1നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സയന്തിക തൃണമൂലില്‍ ചേർന്നത്. ബാങ്കൂര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു. കന്നി നിയമസഭ അങ്കത്തില്‍ തോറ്റെങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പദവി ലഭിച്ച സയന്തിക ബാനർജി തൃണമൂലിനായി ശക്തമായി രാഷ്ട്രീയ രംഗത്ത് തുടർന്നുമുണ്ടായിരുന്നു. ബാങ്കൂര ലോക്സഭ മണ്ഡലത്തില്‍ സീറ്റ് പ്രതീക്ഷിച്ചെങ്കിലും സയന്തികയുടെ പേര് വീണില്ല. ഇതില്‍ താരം അതൃപ്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി നറുക്ക് വീണത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...