ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട, കടുത്ത ആവേശത്തിൽ ബിജെപി..!

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു. സന്ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നഗരം മുഴുവൻ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത് കമാനങ്ങളും കൊടിതോരണങ്ങളും ഒരുക്കി. വെള്ളിയാഴ്ച 10.30-ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ പരിസരത്ത് പ്രവർത്തകരുണ്ടാകും. വാദ്യഘോഷങ്ങളും കാവടി ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങളും വരവേൽപിനായി ഒരുക്കി.

തുടർന്ന് റോഡുമാർഗം 11-ഓടെ പൊതുസമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. എൻ.ഡി.എ. സ്ഥാനാർഥികളായ കേന്ദ്രമന്ത്രി വി.മുരളീധരൻ(ആറ്റിങ്ങൽ), അനിൽ കെ.ആന്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ(ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര). ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഉപാധ്യക്ഷൻ കെ.പദ്‌മകുമാർ എന്നിവർ വേദിയിൽ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...