ലോക്സഭാ തെരഞ്ഞെടുപ്പ് ; ചെലവ് നിരീക്ഷണ സംഘം ജില്ലയില്‍ സജീവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കമലേഷ് കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ധനകാര്യ ഓഫീസര്‍ ആര്‍ അനില്‍കുമാര്‍ ആണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍. പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, ചെലവുകള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നത്.

പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവുകള്‍, സ്ഥാനാര്‍ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്ര, ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും അവ സ്ഥാപിക്കാനുള്ള ചെലവുകളും നിരീക്ഷകര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ ചെലവ് ഇതില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വിനിയോഗിക്കാവുന്ന ആകെ തുക 95 ലക്ഷമാണ്. ചെലവ് നിരീക്ഷകര്‍ക്ക് പുറമേ വീഡിയോ സര്‍വൈലന്‍സ്-വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്.

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ വീഡിയോ വ്യൂവിങ് ടീം കണ്ടെത്തും. സ്ഥാനാര്‍ഥികളുടെ പേരിലുള്ള പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും പൊതുസ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിന്റെ ചെലവും അതത് സ്ഥാനാര്‍ഥിയില്‍ നിന്നും ഈടാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...