ലോക്‌സഭാ തെരഞ്ഞെടുപ്പ് ; നൂറിലേറെ പ്രായമുള്ള 8900ലധികം വോട്ടർമാർ, 120ലേറെ പ്രായമുള്ളവർ 13, വ്യത്യസ്തമാണ് ഈ സംസ്ഥാനം…!

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ് രാജ്യം. ഏഴ് ഘട്ടമായാണ് ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. രാജ്യത്തെ വോട്ടർമാരുടെ വിവിധ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമ്പരപ്പിക്കുന്ന ഒരു സംസ്ഥാനം രാജസ്ഥാനാണ്. രാജസ്ഥാനിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 12 പാർലമെന്‍റ് മണ്ഡലങ്ങളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 8900ലധികം വോട്ടർമാരാണ് നൂറിലേറെ വയസ് പ്രായമുള്ളവരായിട്ടുള്ളത്. ഇവരില്‍ 13 പേർ 120 വയസ് പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും സവിശേഷത. നൂറിനും 109നും ഇടയില്‍ പ്രായമുള്ള 8679 വോട്ടർമാരും 110നും 119നും ഇടയില്‍ പ്രായമുള്ള 239 വോട്ടർമാരും 120 വയസിലേറെ പ്രായമുള്ള 13 വോട്ടർമാരും രാജസ്ഥാനിലെ 12 ലോക്സഭ മണ്ഡലങ്ങളിലുണ്ട്.

രാജസ്ഥാനില്‍ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ടം. 25 ലോക്സഭ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. ജൂണ്‍ 4ന് ഫലപ്രഖ്യാപനം നടക്കും. രാജസ്ഥാന് പുറമെ കർണാടക, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളിലും രണ്ട് ഘട്ടമായാണ് 2024ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...