ലോക്സഭ തെരഞ്ഞെടുപ്പ് ; പത്തനംതിട്ടയിൽ മത്സരിക്കാനൊരുങ്ങി തോമസ് ഐസക്, പ്രവർത്തനങ്ങൾ സജീവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കളം പിടിക്കാൻ ഒരുങ്ങി മുൻ മന്ത്രി തോമസ് ഐസക് . സ്ഥാനാർഥി പരിവേഷത്തിൽ യുവാക്കളെ ലക്ഷ്യമാക്കിയുള്ള തൊഴിൽമേളയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ വീണ്ടും സജീവമാവുകയാണ്. പാർട്ടി നിർദേശിച്ചാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. പത്തനംതിട്ട മണ്ഡലം അനായാസത്തിൽ കൈപ്പിടിയിൽ ഒതുക്കാം എന്ന പ്രതീക്ഷയിലാണ് ഇത്തവണ എൽ.ഡി.എഫ് .

ജില്ലയിൽ ഉയർന്നു കേൾക്കുന്ന പേര് തോമസ് ഐസക്കിന്‍റെയും. തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവ് എന്ന പ്രവാസി സംഗമത്തിലൂടെ ജില്ലയിലേക്ക് പ്രവേശനം . പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെയും തൊഴിൽ മേളകളിലൂടെയും മറ്റു മണ്ഡലങ്ങളിൽ കൂടി ചുവട് വയ്ക്കാനാണ് ഐസക്കിൻ്റെ നീക്കം. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന 48,000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മറ്റ് പദ്ധതികളും. സമീപകാലങ്ങളിൽ തോമസ് ഐസക് ജില്ലയിൽ സജീവമാണ്. ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ഐസക്കിന്‍റെ സാന്നിധ്യമുണ്ട് ഒപ്പം ജില്ലയിലെ മുതിർന്ന സി.പി.എം നേതാക്കളും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....