ഗാസയിൽ വിജയം നേടും ; വെടിനിറുത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് മുന്നോട്ടുവച്ച നാലര മാസത്തെ (135 ദിവസം) വെടിനിറുത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ ഗാസയിൽ പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട നെതന്യാഹു തെക്കൻ ഗാസയിലെ റാഫയിലേക്ക് കടക്കാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസുമായുള്ള ചർച്ചകൾ എങ്ങുമെത്തില്ല. അവരുടെ നിബന്ധനകൾ വിചിത്രമാണ്. കരാറുകൾക്ക് ചർച്ചകൾ തുടരുന്നുണ്ട്.

സമ്പൂർണവും അന്തിമവുമായ വിജയമല്ലാതെ മ​റ്റൊരു പരിഹാരവുമില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.അതേസമയം, ഈജിപ്റ്റിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിലുള്ള സമവായ ചർച്ചകൾ തുടരുകയാണ്. മൂന്ന് ഘട്ടങ്ങളായുള്ള വെടിനിറുത്തൽ കാലയളവിനിടെ ബന്ദികളെ മുഴുവൻ മോചിപ്പിക്കാമെന്നും പകരം ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും പിന്മാറണമെന്നും പാലസ്തീനിയൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. 27,800ലേറെ പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....