ലോക്സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുൻപ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ : കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇനി ലോക്സഭയിലേക്കില്ലെന്ന് ആറ് മാസം മുൻപ് തന്നെ താൻ പ്രഖ്യാപിച്ചതാണെന്ന് നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എംപിയുമായ കെ മുരളീധരൻ. ഇനി നിയമസഭയിലേക്കേയുള്ളൂ. അത് ഈ തിരഞ്ഞെടുപ്പ് വരുന്നതിന് മുൻപേ പ്രഖ്യാപിച്ചു. ഇനി ഞാൻ കേരള രാഷ്ട്രീയത്തിലാണ് ഉണ്ടാവുക, ശിഷ്ടകാലം എന്നും അദ്ദേഹം നേമത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പറഞ്ഞു.

വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവർ ആറ് എംഎൽഎമാരെ കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എംവി ശ്രേയാംസ് കുമാറിന് കൽപ്പറ്റയിൽ മത്സരിക്കാമെങ്കിൽ തനിക്ക് നേമത്തും മത്സരിക്കാം. നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടും. നേമം മണ്ഡലത്തിൽ വോട്ട് കച്ചവട പ്രശ്നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്നം. ഡീൽ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...