അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പല്‍ കൊല്ലം തീരത്ത് എത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പല്‍ കൊല്ലം തീരത്ത് എത്തി. എഫ്‌സിഐ ലേക്ക് ഭക്ഷ്യധാന്യങ്ങളുമായി ഗോവന്‍ കപ്പലാണ് കൊല്ലം പോര്‍ട്ടില്‍ ശനിയാഴ്ച രാവിലെ എത്തിയത്. നാളെ ചരക്ക് ഇറക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ബേപ്പൂര്‍ തുറമുഖത്ത് നിന്നും ഇന്നലെ രാത്രി തിരച്ച ചോഗ്ലേ 7 എന്ന ചരക്ക് കപ്പലാണ് രാവിലെ ഏട്ട് മണിയോടെ കൊല്ലം തീരത്ത് എത്തിയത്.

ബേപ്പൂര്‍ തുറമുഖത്ത് നിന്ന് വരും ദിവസങ്ങളിലും കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് മാരിടൈ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എഫ് സി ഐലേക്ക് ഭക്ഷ്യധാന്യവുമായി കപ്പല്‍ എത്തിയത്. ഇടക്ക് ഐഎസ്‌ആര്‍ഒ വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്ക് യന്ത്രഭാഗങ്ങളുമായി ചരക്ക് കപ്പലുകള്‍ എത്തിയിരുന്നു.

കൊല്ലം പോര്‍ട്ടില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് പോര്‍ട്ട് അധികൃതരുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ് കെ എം എം എല്‍ ഐ ആര്‍ ഇ, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്ക് കയറ്റി അയക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി യാത്രകപ്പലുകള്‍ എത്തിക്കുന്നതിനും നീക്കം ആരംഭിച്ചിടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...